Breaking News

കേരള മഹിള സമഖ്യ ചായ്യോത്ത് എൻട്രി ഹോം ഫോർ ഗേൾസിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒഴിവ്


നീലേശ്വരം: വനിത ശിശു വികസന വകുപ്പ് - കേരള മഹിള സമഖ്യ - കാസർഗോഡ് ചായ്യോത്ത് എൻട്രി ഹോം ഫോർ ഗേൾസിൽ ഒഴിവുള്ള ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് 09.09.2026 ന് 11 മണിക്ക് കാസർഗോഡ് കളക്ട്രേറ്റ് ജില്ലാ പഞ്ചായത്ത്  ലൈബ്രറി ഹാളിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത : എം. എസ്.ഡബ്ല്യൂ, എം എ സോഷ്യോളജി/ സൈക്കോളജി

പ്രായം - 25 വയസ് പൂർത്തിയാകണം. 30-45 വയസുള്ളവർക്ക്‌ മുൻഗണന.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പും ഒറിജിനൽ സർട്ടിഫിക്കേറ്റും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 

8921398568, 944787843,6235280342

No comments