പാണത്തൂർ കല്ലപ്പള്ളിയിൽ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
രാജപുരം : പനത്തടി പഞ്ചായത്തിലെ പാണത്തൂർ കല്ലപ്പള്ളിയിൽ ചത്ത നിലയിൽ കണ്ട പുലിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്ന് രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വൈകുന്നേരത്തോടുകൂടി കള്ളാർ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ച പുലിയുടെ മൃതദേഹം ജനപ്രതിനിധികളുടേയും, ഉയർന്ന വനപാലകരുടെയും സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തി.
വയനാട് ഡിവിഷൻ വൈൾഡ് ലൈഫ് ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അനുമോദ് എൻ, അസിസ്റ്റൻറ് വെറ്റിനറി ഓഫീസർ ഡോക്ടർ ഗോകുൽ പി എന്നിവർ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ്, വാർഡ് മെമ്പർമാരായ ഭവ്യ പി.എസ്, കെ.കെ വേണുഗോപാൽ, ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി. ബി ഉദയസൂര്യൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫോറസ്റ്റ് വിജിലൻസ് ഗിരീഷ് കുമാർ, കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാഘുൽ ആർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എം.പി രാജു, പനത്തടി സെക്ഷനിലെ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും.
ആന്തരികാവയവ പരിശോധനയ്ക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് വനംവകുപ്പധികൃതർ അറിയിച്ചു.
No comments