Breaking News

ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തിന് യു എ ഇ യിൽ പ്രവാസി കൂട്ടായ്മയുടെ സ്നേഹാദരവ്


യുഎഇ സന്ദർശനത്തിനെത്തിയ ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തിന് യുഎഇയിലെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണവും സ്നേഹാദരവും നൽകി. ചടങ്ങിൽ ശിഹാബ് കല്ലഞ്ചിറ സ്വാഗതം പറഞ്ഞു. ഗിരീഷ് വട്ടക്കാട് അധ്യക്ഷത വഹിച്ചു. തുടർന്ന് സംസാരിച്ച രാജു കട്ടക്കയം പ്രവാസികൾ നൽകിയ സ്നേഹാദരവിന് നന്ദി അറിയിച്ചു.

അദ്ദേഹത്തോടൊപ്പം യുഎഇയിലെത്തിയ ബളാൽ പഞ്ചായത്ത് മുൻ മെമ്പർ അബ്ദുൽ ഖാദറും ചടങ്ങിൽ സംസാരിച്ചു.

ജസ്റ്റിൻ അങ്ങാടിക്കൽ, മനു ആയിത്തമറ്റം, ഷിബിൻ ആണ്ടിശ്ശേരി, പ്രശാന്ത്, മധു കരിമ്പിൽ, റഷീദ് എന്നിവർ ആശംസകൾ നേർന്നു. ടോണി തോമസ് നന്ദി രേഖപ്പെടുത്തി.

No comments