എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ : യു പി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു
പരപ്പ : എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ. യു പി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം,സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ എ വി ശ്യാമള ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപകൻ അലോഷ്യസ്ജോർജ് മുഖ്യപ്രഭാഷണം നടത്തി.എസ് എസ് എസ് എസ് കോർഡിനേറ്റർ ടി വി പവിത്രൻ , മദർ പിടിഎ പ്രസിഡണ്ട് ചിഞ്ചു ജിനീഷ്, സീഡ് കോർഡിനേറ്റർ കെ സ്വാതി, സ്കൂൾ ലീഡർ ശിവമിത്ര ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ചിറ്റാരിക്കാൽ ബി ആർ സി സ്പെഷ്യലിസ്റ്റ് അധ്യാപിക പി വി ചിത്ര പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. തുടർന്ന് തുണിസഞ്ചി നിർമ്മാണം നടന്നു. സ്കൂളിലെ ക്രിയേറ്റീവ് കോർണറിലെ തയ്യൽ മെഷീൻ ഉപയോഗപ്പെടുത്തി കുട്ടികൾ തന്നെയാണ് തുണിസഞ്ചി നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് തുണിസഞ്ചി ഉപയോഗിക്കണമെന്ന് നിർമാണത്തിന് നേതൃത്വം നൽകിയ ചിത്ര ടീച്ചർ പറഞ്ഞു.

No comments