ചെറുവത്തൂർ : കെട്ടിടത്തിന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനിടെ ഷീറ്റ് പൊട്ടി വീണ് യുവാവ് മരിച്ചു. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കോഴിക്കോട് മുക്കം കൂടരഞ്ഞി സി.എ. അലിയുടെ സി.എ.ഫിറോസ് (33) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെ പടന്ന ഗണേഷ് മുക്കിലാണ് അപകടം.
ഗണേഷ് മുക്കിൽ ജാഫറിൻ്റെ ഉടമസ്ഥയിലുള്ള ഗ്രാന്റ് ഓട്ടോ ഗ്യാരേജിൻ്റെ മുകളിലെ നിലയിൽ ഷീറ്റ് ഇടുന്നതിനിടെ ഫൈബർ ഷീറ്റിൽ ചവിട്ടിയപ്പോൾ ഷീറ്റ്പൊട്ടി താഴെ വീഴുകയായിരുന്നു. ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിടത്തിന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനിടെ ഷീറ്റ് പൊട്ടി വീണ് യുവാവ് മരിച്ചു
Reviewed by News Room
on
1:55 AM
Rating: 5
No comments