മംഗൽപാടിയിലും , കള്ളാറിലും കോഴിക്കെട്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്... 22 അങ്കക്കോഴികളും 8950 രൂപയുമായി പത്തു പേർ അറസ്റ്റിൽ
കാസർകോട് : മംഗൽപാടി, പ്രതാപ് നഗറിലും രാജപുരം കള്ളാറിലും കോഴിക്കെട്ട് കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. 22 അങ്കക്കോഴികളും 8950 രൂപയുമായി പത്തു പേർ അറസ്റ്റിൽ.
കുമ്പള എസ്ഐ എസ് അനൂപിന്റെ നേതൃത്വത്തിൽ ഇന്നലെ (ഞായർ) വൈകുന്നേരം ആറേകാൽ മണിയോടെയാണ് പ്രതാപ് നഗറിലെ കോഴിക്കെട്ടു കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. 20ൽ അധികം പേർ സ്ഥലത്തുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ പലരും ഓടിരക്ഷപ്പെട്ടു. പ്രതാപ് നഗറിലെ ദിനേശ (26), ശാന്തിഗിരി പുളിക്കുത്തിയിലെ മോഹനൻ (42), കെ. കൗഷിക് (32), പ്രതാപ് നഗറിലെ കെഎൻ ഗണേശ (55), ശാന്തിഗിരിയിലെ ഉദയ (42), പൈവളിഗെയിലെ പത്മനാഭ (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സ്ഥലത്ത് നിന്നു 14 പൂവൻ കോഴികളെയും 3,110 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴികളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
രാജപുരം പൊലീസ് കള്ളാർ, അഞ്ജനമുക്കിലെ റബ്ബർ തോട്ടത്തിൽ നടത്തിയ റെയ്ഡിൽ നാലു പേരെ പിടികൂടി. രഞ്ജിത്ത് (29), വസന്ത (49), ഹരീഷ് (54), സന്തോഷ് (47) എന്നിവരാണ് പിടിയിലായത്. സ്ഥലത്ത് നിന്നു എട്ടു അങ്കക്കോഴികളെയും 5840 രൂപയും പിടികൂടി.

No comments