Breaking News

ബളാൽ പഞ്ചായത്ത് കേരളോത്സവം നവംബർ 7 , 8 തീയ്യതികളിൽ


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത് കേരളോത്സവം നവംബർ 7.8 തീയ്യതികളിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടക്കും.

പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് എ. ലത ചെയർമാനും സെക്രട്ടറി ആർ രജിത് കൺ വീനർ ആയും സംഘാടക സമിതി രൂപീകരിച്ചു.

യോഗത്തിൽ പ്രസിഡന്റ് എ. ലത അധ്യക്ഷവഹിച്ചു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ ഷോബി ജോസഫ് , മിനി മാത്യു , ജിത. പി. വി , ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ പഞ്ചായത്ത് അംഗങ്ങളായ സി. വി. ശ്രീധരൻ , കുഞ്ഞിരാമൻ പി , ജോസ് മാത്യു , ഷാജൻ പൈങ്ങോട്ട് , സനോജ് മാത്യു , ധന്യ. സി , റോസിലി സിബി , മിനി ആന്റണി , ലക്ഷ്മി, ശ്രീജ. എം. കുടുംബശ്രീ ചെയർപേർസൺ മേരി ബാബു ആസൂത്രണ സമിതി അധ്യക്ഷൻ കുഞ്ഞികൃഷ്ണൻ പി. വി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബ് പ്രതി നിധികളും യോഗത്തിൽ പങ്കെടുത്തു..

No comments