Breaking News

കാസർകോട് കോട്ടക്കണി സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: കോട്ടക്കണി സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കണിയിലെ ബാലകൃഷ്ണന്റെയും ശശികലയുടെയും മകൻ സോനാൽ (24) ആണ് മരിച്ചത്.

എം.ബി.എ പഠനം പൂർത്തിയാക്കിയ സോനാൽ, സുഹൃത്തുക്കളുമായി ചേർന്ന് മംഗളൂരുവിൽ ബെഡ്ഷീറ്റ് വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് യുവാവിനെ താമസസ്ഥലത്തെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. രാത്രി ഒമ്പത് മണിയോടെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്.

മംഗളൂരുവിലെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഉച്ചകഴിഞ്ഞ് കോട്ടക്കണിയിലെ വീട്ടിലെത്തിക്കും. തുടർന്ന് സംസ്കാരം നടക്കും.

സഹോദരങ്ങൾ: ശാലിനി, സ്നേഹ.

No comments