പത്ത് പേരായി ചുരുങ്ങിയിട്ടും കാലിക്കറ്റ് കുതിച്ചു, കണ്ണൂര്‍ വാരിയേഴ്‌സിനെ വീഴ്‌ത്തി ടേബിളില്‍ ഒന്നാം സ്ഥാനത്ത്
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ കാലിക്കറ്റ്, നാല് മത്സരങ്ങളിൽനിന്ന് 11 പോയന്റുമായി പട്ടികയുടെ തലപ്പത്ത് തുടരുന്നു. ഒരു മണിക്കൂറോളം പത്തുപേരുമായി കളിച്ചിട്ടും പ്രതിരോധത്തിലെ അച്ചടക്കവും പോരാട്ടവീര്യവും കൈവിടാതെയാണ് കാലിക്കറ്റ് വിജയം പിടിച്ചെടുത്തത്. ഫെഡറിക്കോ ബുവാസോയുടെ ഗോളാണ് മത്സരത്തിൽ നിർണായകമായത്. നാല് മത്സരങ്ങളിൽ ഏഴ് പോയന്റുള്ള കണ്ണൂർ വാരിയേഴ്‌സ് മൂന്നാം സ്ഥാനത്താണ്.

No comments