കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ഗ്രന്ഥശാല സംഗമവും ജനകീയ സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു
പരപ്പ: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയിലെ 25 ഗ്രന്ഥശാലകളിൽ നിന്നുള്ള ഗ്രന്ഥശാല പ്രവർത്തകരുടെയും ജനകീയ സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മ പരപ്പയിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും, സാംസ്കാരിക പ്രഭാഷകനും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ ഡോ: പി കെ ഗോപൻ സദസ്സ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കേരളത്തിന്റെ നാളിത് വരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന്റെ വഴിത്താരയിൽ ഗ്രന്ഥശാല പ്രസ്ഥാനവും കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മകളും പകർന്നു നല്കിയ വെളിച്ചം ഏറെ അനന്യമാണെന്ന് ഗോപൻ അഭിപ്രായപ്പെട്ടു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ പാറക്കോൽ രാജൻ അധ്യക്ഷനായി. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ മുഖ്യാതിഥിയായി . അനിൽകുമാർ കെ സി , എ ആർ രാജു, ടി എൻ ബാബു,അമൃത പി.പി രവീന്ദ്രൻ,പി ബാബുരാജ ൻ ,ഹേമലത കൊയ്ച്ചേരി, എം പി സുരേഷ് കുമാർ , സി രതീഷ് എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ വിജയകുമാർ സ്വാഗതവും, വി. കെ നാരായണൻ നന്ദിയും പറഞ്ഞു.

No comments