കേരളാ സെക്യൂരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് വർക്കേർസ് യൂണിയൻ (സിഐടിയു) യൂണിറ്റ് സമ്മേളനം കരിന്തളത്ത് സമാപിച്ചു
കരിന്തളം: കേരളാ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംഗ് വർക്കേർസ് യൂണിയൻ സിഐടിയു , യു കെ ടി എൽ കരിന്തളം 400 കെ വി സബ് സ്റ്റേഷൻ യൂനിറ്റ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി നാരായണൻ തെരുവോത്ത് ഉദ്ഘാടനം ചെയ്തു.കെ സരൂപ് അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി സുജാതൻ, ജില്ലാ കമ്മറ്റി അംഗം തമ്പാൻ, സിപിഎം ഏരിയാ കമ്മറ്റിയംഗം കയനി മോഹനൻ, കയനി ബ്രാഞ്ച് സെക്രട്ടറി കെ. ബാലൻ എന്നിവർ സംസാരിച്ചു. പി ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എ സുധീഷ് (പ്രസിഡണ്ട്), കെ പത്മനാഭൻ. (സെക്രട്ടറി), പി ആർ രവീന്ദ്രൻ (ജോ : സെക്രട്ടറി), കെ സരൂപ്. (വൈ: പ്രസിഡണ്ട്).

No comments