ഫുജൈറയിൽ കാർ അപകടത്തിൽപ്പെട്ട് മൂന്ന് മലയാളികൾ മരിച്ചു
ബുധനാഴ്ച അർധരാത്രിക്ക് ശേഷം ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ കോടതിക്ക് മുന്നിലായിരുന്നു അപകടം. സിദ്ദീഖിന്റെ കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാട്ടിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയവരെ കൂട്ടിക്കൊണ്ട് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടവിവരം ലഭിച്ചയുടൻ ഫുജൈറ പോലീസും സിവിൽ ഡിഫൻസും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മരിച്ചവരുടെ മൃതദേഹങ്ങൾ തുടർനടപടികൾക്കായി ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

No comments