സിഐടിയു ജില്ലാകമ്മിറ്റി അംഗമായിരുന്ന കെ.പി ഗോപിയുടെ പതിമൂന്നാം ചരമ വാർഷിക അനുസ്മരണ ദിനം ആചരിച്ചു
നീലേശ്വരം : സിഐടിയു ജില്ലാകമ്മിറ്റി അംഗമായിരുന്ന കെ.പി ഗോപിയുടെ പതിമൂന്നാം ചരമ വാർഷിക അനുസ്മരണ ദിനം സി ഐ ടി യു നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
നിലേശ്വരം ഇ എം എസ്സ് മന്ദിരത്തിൽ നടന്ന അനുസ്മരണം നിലേശ്വരം നഗരസഭ ചെയർമാൻ പിപി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു സി ഐ ടി യു ഏരിയാ പ്രസിഡണ്ട് എം കുഞ്ഞമ്പു അദ്ധ്യക്ഷനായി വെങ്ങാട്ട് ശശി ,പാറക്കോൽ രാജൻ ,പി രാധ, ഒ വി രവിന്ദ്രൻ , വി കെ ദാമോധരൻ, കെ.വി സരിത , സിന്ധു കെ വി ,സുകുമാരൻ കെ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. ഉണ്ണി നായർ സ്വാഗതം പറഞ്ഞു

No comments