Breaking News

മൂന്ന് ലക്ഷം രൂപ വാഗദാനം ചെയ്ത് ഒന്നരലക്ഷം രൂപ തട്ടിയെടുത്തു ബേഡകം പോലീസ് കേസ് എടുത്തു


ബേഡകം: ഓൺലൈൻ ആപ്പ് വഴി മൂന്ന് ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ് ത് ക്രെഡിറ്റ് സ്കോർ ഉയർത്താനെന്ന പേരിൽ 1,54,710 രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരിന്തളം പെരിയങ്ങാനം സ്വദേശിയും ഇപ്പോൾ കൊളത്തൂർ പെർളടുക്കത്ത് താമസക്കാരനുമായ കുഞ്ഞികൃഷ്ണൻ നാ യരുടെ മകൻ ടി.സുധീരൻ (50) നൽകിയ പരാതിയിലാണ് കേസ്.

2026 ഒക്ടോബർ 12ന് രാവിലെ 11.30നും ഉച്ചയ്ക്ക് 3.30നും ഇടയിലാണ് തട്ടിപ്പിനിരയായത്. ക്രെഡിറ്റ് ബി എന്ന ഓൺ ലൈൻ ആപ്പ് വഴി മൂന്ന് ലക്ഷം രൂപ വായ്പയ്ക്ക് അപേക്ഷി ച്ച സുധീരന് 1,66,000 രൂപ വായ്പ അനുവദിച്ചു. എന്നാൽ ബാക്കി തുക ലഭിക്കുന്നതിന് ക്രെഡിറ്റ് സ്കോർ കുറവാ ണെന്നും അത് പരിഹരിക്കണമെന്നും അറിയിച്ച് 11,290 രൂപ പ്രോസസിംഗ് ചാർജായി ഈടാക്കി. തുടർന്ന് 1,54,710 രൂപ പരാതിക്കാരന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു.

മൂന്ന് ലക്ഷം രൂപയും ലഭിക്കുന്നതിന് ക്രഡിറ്റ് സ്കോർ ഉയർത്തണമെന്ന വ്യാജേന രണ്ട് തവണകളായി 1,54,710 രൂപ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ സെൻട്രൽ ശാഖ യിലെ അശോക് കുമാർ മാലിക് എന്നയാളുടെ അക്കൗണ്ടി ലേക്ക് തിരിച്ചയപ്പിക്കുകയായിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത മൂന്ന് ലക്ഷം രൂപ വായ്പ അനുവദിച്ചില്ല. ഇതോടെ തി രിച്ചയച്ച തുക നഷ്ടമാകുകയും 1,66,000 രൂപയുടെ വായ്പാ ബാധ്യത പരാതിക്കാരന്റെ പേരിൽ വരികയും ചെയ്തെന്നാ ണ് പരാതി.




No comments