Breaking News

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക്കൽ വയറിങ് സാധനങ്ങൾ മോഷ്ടിച്ചു


അമ്പലത്തറ: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക്കൽ വയറിങ് സാധനങ്ങൾ മോഷ്ടിച്ചു.
അമ്പലത്തറയിൽ നിർമ്മാണത്തിലിരിക്കുന്ന പാണത്തൂർ സ്വദേശി ഖാലിദിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് അരലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചത്. ഖാലിദിന്റെ പരാതിയിൽ അമ്പലത്തറ പോലീസ് കേ സെടുത്ത് അന്വേഷണം തുടങ്ങി. ഈ മാസം ആറിന് അമ്പലത്തറയിലെ ഒരു കടയിൽ നിന്ന് കത്രിക വാങ്ങുന്നതി ന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. കത്രികയു ടെ കവറിൽ കടയുടെ ബാർകോഡുണ്ടായിരുന്നു.
മോഷണം നടന്ന വീട്ടിൽ നിന്ന് ലഭിച്ച കവറുമായി ബ ന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

No comments