Breaking News

ബേക്കൽ പെരിയാട്ടടുക്കത്ത് വൻ കവർച്ച; വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണവും പണവും കവർന്നു

കാസർകോട് : ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, പെരിയാട്ടടുക്കത്ത് വൻ കവർച്ച. നീരാറ്റിയിലെ ധന്യയുടെ വീട്ടിൽ ഇന്ന് (വ്യാഴം) പുലർച്ചെ അഞ്ചുമണിക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. വൈദ്യുതി മീറ്റർ ബോക്സിനകത്തു വച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വീടു തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവൻ സ്വർണ്ണവും മൂവായിരത്തോളം രൂപയുമായി കടന്നു കളയുകയായിരുന്നു. പതിവുപോലെ പ്രഭാത സവാരിക്കു പോയതായിരുന്നു ധന്യ. 5.10 മണിക്ക് വീട് പൂട്ടി പുറത്തേയ്ക്കു പോയ ധന്യ ആറുമണിക്ക് വീട്ടിൽ തിരിച്ചെത്തി. മീറ്റർ ബോക്സിൽ നിന്നു താക്കോലെടുത്തു വാതിൽ തുറന്നു. പിന്നീട് അലമാരയിൽ നോക്കിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. ഉടൻ അമ്മാവനായ മണി നീരാറ്റിയെ വിവരം അറിയിച്ചു. മണിയെത്തിയ ശേഷം പൊലീസിൽ വിവരം അറിയിച്ചു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനായി ഡോഗ് സ്ക്വാഡ് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തും.
കവർച്ച നടന്ന സമയത്ത് ധന്യയുടെ മകളും കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയുമായ മകൾ വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു

No comments