കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ പ്രീ-പ്രൈമറിക്ക് തുടക്കമായി
കള്ളാർ: ശിശുദിനത്തോടനുബന്ധിച്ച് അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ പ്രീ-പ്രൈമറി വിഭാഗത്തിന് തുടക്കമായി. കള്ളാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സി.എം. സാബു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
കള്ളാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി., റിട്ട. ഹെഡ്മാസ്റ്റർ ബാലചന്ദ്രൻ മാഷ്, ബാലകൃഷ്ണൻ കെ., എസ്.എം.സി. ചെയർമാൻ രാഘവൻ എ., എസ്.എം.സി. അംഗം മോഹനൻ സി.കെ., പി.ടി.എ. വൈസ് പ്രസിഡന്റ് ഓമന രാഘവൻ, പ്രീ-പ്രൈമറി അധ്യാപിക രേഷ്മ ആർ., അധ്യാപക പ്രതിനിധി ഇന്ദിര ബി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഹെഡ്മാസ്റ്റർ ഇൻ ചാർജ് കൃഷ്ണൻ ടി.എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിത എം. നന്ദിയും രേഖപ്പെടുത്തി.കുരുന്നുകളുടെ പഠനയാത്രയ്ക്ക് പുതിയൊരു തുടക്കമേകിയ ചടങ്ങ് ശിശുദിനാഘോഷത്തിന് കൂടുതൽ മിഴിവേകി.

No comments