നാലിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം ; ചിറ്റാരിക്കാൽ ഉപജില്ല കലോത്സവത്തിൽ മിന്നും താരമായി എവ്ലിൻ മരിയ ബിനു
മാലോത്ത് കസബ സ്കൂളിൽ നടന്ന ചിറ്റാരിക്കൽ ഉപജില്ലാ സ്കൂൾ കലാമേളയിൽ പങ്കെടുത്ത നാല് ഇനങ്ങളിലുംഎഗ്രേഡോടെ ഒന്നാം സ്ഥാനം നേടി എവ്ലിൻ മരിയ ബിനു ശ്രദ്ധേയയായി.
ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ വ്യക്തിഗത ഇനങ്ങളിലും ഉറുദു സംഘഗാനം, ദേശഭക്തിഗാനം എന്നീഗ്രൂപ്പ്ഇനങ്ങളിലുമാണ് എവ്ലിൻ മികവ് തെളിയിച്ചത്.
വെള്ളരിക്കുണ്ട് തപസ്യയിലെ സംഗീതാധ്യാപകനായ രജീഷ് പാണപ്പുഴയുടെ ശിക്ഷണത്തിലാണ് എവ്ലിൻസംഗീതംഅഭ്യസിക്കുന്നത്.
വെള്ളരിക്കുണ്ട് ആൽഫാ ഇലക്ട്രോണിക്സ് ഉടമ ബിനു – സിജി ദമ്പതികളുടെ മകളാണ് എവ്ലിൻ മരിയ ബിനു.
എവ്ലിന് അഭിനന്ദനങ്ങൾ! 🌹

No comments