സംസ്ഥാനത്ത് ഭാഗ്യക്കുറി ഒാഫീസുകൾ ലോട്ടറി വിൽപന ഇന്ന് മുതൽ പുനരാരംഭിക്കും മാറ്റിവെച്ച നറുക്കെടുപ്പുകൾ 25 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ ഭാഗ്യക്കുറി ഓഫീസുകള്‍ വ്യാഴാഴ്ച മുതല്‍ ലോട്ടറി വില്‍പന പുനരാരംഭിക്കും. ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും.
ജൂണ്‍ 25- സ്ത്രീശക്തി 259
ജൂൺ 29- അക്ഷയ 496
ജൂലൈ 2- കാരുണ്യ പ്ലസ് 367
ജുലൈ 6- നിര്‍മല്‍ 223
ജൂലൈ 9- വിന്‍വിന്‍ 615,
ജുലൈ 13- സ്ത്രീശക്തി 260
ജൂലൈ 16- അക്ഷയ 497
ജൂലൈ 20- ഭാഗ്യമിത്ര-ബിഎം 6
ജൂലൈ 22- ലൈഫ് വിഷു ബമ്പര്‍-ബി ആര്‍ 79
മാറ്റിവെച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കും പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കുക.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് 10 ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് 10 ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
No comments