Breaking News

ലോക്ഡൗൺ ഭാഗിക നിയന്ത്രണം; സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവീസ് നടത്തും




തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസ് നടത്തമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൂടാതെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50 ശതമാനം സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറി അതായത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലാണ് സര്‍വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ എന്ന നിലയില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തും. യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ സര്‍വീസ് നടത്തില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ പുനഃരാരംഭിക്കും. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ഓരോ സ്‌റ്റേഷനുകളിലും 50 ശതമാനം ഷെഡ്യൂളില്‍ രാവിലെ ഏവു മുതല്‍ വൈകുന്നേരം ഏഴു വരെ സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

No comments