തിരുവനന്തപുരത്ത് നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു
തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത. വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്നു. അടിമലത്തുറയിലാണ് സംഭവം.
ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് മൂന്ന് കുട്ടികൾ അടങ്ങിയ സംഘം തല്ലിക്കൊന്നത്. ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയ ശേഷം അടിച്ച് കൊല്ലുകയായിരുന്നു. മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ ക്രിസ്തുരാജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
No comments