Breaking News

നിയന്ത്രണങ്ങളും ഇളവുകളും കാറ്റഗറി ബി (TPR 6-12) ബളാൽ, കിനാനൂർ കരിന്തളം, കള്ളാർ, ഈസ്റ്റ് എളേരി, പനത്തടി


കാറ്റഗറി ബിയില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പേറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ശേഷിച്ചവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടി. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.

ബീവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.

എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്ഡോര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങള്‍ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം.

No comments