Breaking News

ആലക്കോട് രയറോം പുഴയില്‍ ഒഴുക്കിൽ പെട്ട് കാണാതായ 2 യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി


ആലക്കോട്: ആലക്കോട് രയറോം പുഴയില്‍ ഒഴുക്കിൽ പെട്ട് കാണാതായ 2 യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

വട്ടക്കയം സ്വദേശി വെള്ളാപാണിയിൽ ജോഫിൻ്റെ (25) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അരങ്ങം സ്വദേശി അക്ഷയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ആറാട്ടുകടവിൽ കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽ പെട്ടത്.ജോഫിന്‍ ചെറുപുഴ സെന്റ് ജോസഫ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

No comments