😆 ഇമോജി ഉപയോഗിക്കുന്നത് ഹറാമെന്ന് മുസ്ലിം പണ്ഡിതൻ; ഫേസ്ബുക്ക് പോസ്റ്റിന് താഴെ 😆 റിയാക്ഷനുമായി ട്രോളൻമാർ
തുടക്കത്തിൽ ലൈക്ക് ചെയ്യാനും കമന്റിടാനും മാത്രം കഴിയുമായിരുന്ന ഫേസ്ബുക്കിൽ ഇപ്പോൾ പ്രതികരിക്കാനുള്ള നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് നിലവിൽ ദുഃഖം, കോപം, സ്നേഹം, കരുതൽ, പൊട്ടിച്ചിരി തുടങ്ങിയ വികാരങ്ങൾ ഒക്കെ പ്രകടിപ്പിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ, ഈ സമൂഹ മാധ്യമ വെബ്സൈറ്റിൽ ഒരുക്കിയ‘ഹാ ഹാ’ റിയാക്ഷൻ ഓപ്ഷനിൽ അത്ര തൃപ്തരല്ല ചിലരെങ്കിലും എന്നാണ് അറിയാൻ കഴിയുന്നത്.
കണ്ണുകൾ അടച്ചുപിടിച്ച് പൊട്ടിച്ചിരിക്കുന്ന ഈ ഇമോജി ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വളരെ പ്രശസ്തമാണ്. എന്നാൽ, ബംഗ്ലാദേശിലെ ഒരു മുസ്ലിം പണ്ഡിതൻ ഈ റിയാക്ഷൻ ഉപയോഗിക്കൽ ഹറാമാണെന്ന ഒരു വിചിത്രമായ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റൊരു വ്യക്തിയെ പരിഹസിക്കുന്നതിനെക്കുറിച്ചും, തമാശ പറയുന്നതിനെക്കുറിച്ചും അഭിപ്രായം ചോദിച്ച വ്യക്തിയോടാണ് ഫേസ്ബുക്കിലെ ഇമോജിയെക്കുറിച്ചും പണ്ഡിതൻ തന്റെ അഭിപ്രായം പറഞ്ഞത്. ഇതിനെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തിന് എതിരെ വിമർശനങ്ങളുമായി രംഗത്ത്
തുടക്കത്തിൽ ലൈക്ക് ചെയ്യാനും കമന്റിടാനും മാത്രം കഴിയുമായിരുന്ന ഫേസ്ബുക്കിൽ ഇപ്പോൾ പ്രതികരിക്കാനുള്ള നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് നിലവിൽ ദുഃഖം, കോപം, സ്നേഹം, കരുതൽ, പൊട്ടിച്ചിരി തുടങ്ങിയ വികാരങ്ങൾ ഒക്കെ പ്രകടിപ്പിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ, ഈ സമൂഹ മാധ്യമ വെബ്സൈറ്റിൽ ഒരുക്കിയ‘ഹാ ഹാ’ റിയാക്ഷൻ ഓപ്ഷനിൽ അത്ര തൃപ്തരല്ല ചിലരെങ്കിലും എന്നാണ് അറിയാൻ കഴിയുന്നത്.
കണ്ണുകൾ അടച്ചുപിടിച്ച് പൊട്ടിച്ചിരിക്കുന്ന ഈ ഇമോജി ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വളരെ പ്രശസ്തമാണ്. എന്നാൽ, ബംഗ്ലാദേശിലെ ഒരു മുസ്ലിം പണ്ഡിതൻ ഈ റിയാക്ഷൻ ഉപയോഗിക്കൽ ഹറാമാണെന്ന ഒരു വിചിത്രമായ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റൊരു വ്യക്തിയെ പരിഹസിക്കുന്നതിനെക്കുറിച്ചും, തമാശ പറയുന്നതിനെക്കുറിച്ചും അഭിപ്രായം ചോദിച്ച വ്യക്തിയോടാണ് ഫേസ്ബുക്കിലെ ഇമോജിയെക്കുറിച്ചും പണ്ഡിതൻ തന്റെ അഭിപ്രായം പറഞ്ഞത്. ഇതിനെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തിന് എതിരെ വിമർശനങ്ങളുമായി രംഗത്ത് വരുന്നത്.
ബംഗ്ലാദേശിലെ അറിയപ്പെട്ട മുസ്ലിം പണ്ഡിതനായ അഹ്മദുല്ല മുസ്ലിംകൾ ഫേസ്ബുക്കിലെ ‘ഹാ ഹാ’ ഇമോജി ഉപയോഗിക്കരുതെന്ന് ഫത്വ (മത വിധി) പുറപ്പെടുവിക്കണമെന്നും അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലും യൂട്യൂബിലുമായി മൂന്ന് മില്യണിലധികം ഫോളോവേഴ്സുണ്ട് അഹ്മദുല്ലക്ക്. ബംഗ്ലാദേശിന്റെ മത വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ നിരന്തരം ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടgന്ന വ്യക്തി കൂടിയാണ് അഹ്മദുല്ല.
ജൂൺ 19 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഹ്മദുല്ല വിവാദമായ പരാമർശം നടത്തിയത്. വൈറൽ വീഡിയോയിൽ ‘ഹാ ഹാ’ റിയാക്ഷൻ ലഭിക്കുന്ന വ്യക്തിയും ഈ റിയാക്ഷൻ തമാശ രൂപേണ എടുക്കുകയാണെങ്കിൽ കുഴപ്പമില്ലെന്നും അല്ലാത്ത പക്ഷം ഇത്തരം റിയാക്ഷനുകൾ ഹറാമായി കണക്കാക്കുമെന്നും പറയുന്നു. ആരെയും പരിഹസിക്കാൻ പാടില്ല എന്നം മത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ഹറമായത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അടുത്ത കാലത്തായി ഫേസ്ബുക്ക് ഉപയോക്താക്കൾക്കിടയിൽ ‘ഹാ ഹാ’ റിയാക്ഷന്റെ ഉപയോഗം വർദ്ധിച്ചുവെന്നും ഇസ്ലാം മതം പരിഹാസം നിരോധിച്ചതിനാൽ ഇത്തരം റിയാക്ഷനുകൾ ഉപയോഗിക്കൽ ഹറാം (കുറ്റകരം) ആണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 'ഏത് സാഹചര്യത്തിലാണെങ്കിലും ‘ഹാ ഹാ’ യുടെ ഉപയോഗം ഒഴിവാക്കണം,' അഹ്മദുല്ല പറയുന്നു.
ബംഗ്ലാദേശിൽ അടുത്ത കാലത്ത പ്രശസ്തിയാർജ്ജിച്ച ഇന്റർനെറ്റ് പ്രഭാഷകരിൽ പ്രസിദ്ധനാണ് അഹ്മദുല്ല. മില്ല്യൺ കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. കോവിഡ് സാഹചര്യത്തിൽ വീട്ടിലിരുന്ന ആളുകൾ ഇന്റർനെറ്റിൽ ഇത്തരം പ്രഭാഷണങ്ങൾ കൂടുതലായി കേൾക്കുന്നുണ്ട്. രസകരമെന്നോണം 1,100 പേർ അദ്ദേഹത്തിന്റെ പരാമർശമടങ്ങിയ പോസ്റ്റിന് ‘ഹാ ഹാ’ എന്ന് പ്രതികരിച്ചിട്ടുണ്ട്.
No comments