Breaking News

'വീട്ടിലൊരു വിദ്യാലയം അരികിലുണ്ട് അധ്യാപകർ' കെ.എസ്.ടി.എ പദ്ധതിക്ക് ചിറ്റാരിക്കാൽ ഉപജില്ലയിലെ മാലോത്ത് കസബയിൽ തുടക്കം ജില്ലയിൽ 1000 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ നൽകും


മാലോം: കേരളാ സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ചിറ്റാരിക്കൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലൊരു വിദ്യാലയം അരികിലുണ്ട് അധ്യാപകർ പദ്ധതിക്ക് മാലോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ സ്മാർട്ട് ഫോണുകൾ നൽകിക്കൊണ്ട് തുടക്കം കുറിച്ചു. കാസർഗോഡ് ജില്ലയിൽ 1000 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ നൽകുന്നതിൻ്റെ ഭാഗമായാണ് കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലയിൽ പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ ഹെഡ്മിസ്ട്രസ് സിൽ ബി മാത്യുവിന് നൽകിക്കൊണ്ടാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. പി പി ജയൻ അധ്യക്ഷത വഹിച്ചു.  പി ബാബുരാജ് , പി എം ശ്രിധരൻ , പി അനിത , ഷിജു , പി ടി എ പ്രസിഡൻ്റ് സനോജ് മാത്യു എന്നിവർ സംസാരിച്ചു. എം ബിജു സ്വാഗതവും പ്രശാന്ത് വി എൻ നന്ദിയും രേഖപ്പെടുത്തി.

No comments