Breaking News

മലയോരത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് , റോഡ് നിർമ്മാണം ദ്രുതഗതിയിലാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ബളാൽ - ഈസ്റ്റ് എളേരി - വെസ്റ്റ് എളേരി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഭീമനടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി


മലയോരത്തെ  റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് , റോഡ് നിർമ്മാണം ദ്രുതഗതിയിലാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ബളാൽ - ഈസ്റ്റ് എളേരി - വെസ്റ്റ് എളേരി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഭീമനടി പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.  സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചേയ്തു.  

സമരത്തിന് ശേഷം പൊതുമരാമത്ത് ഓഫീസിൽ ഉദ്യോഗസ്ഥരുമായും നേതാക്കൾ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷോണി കെ തോമസ് , ബിബിൻ അറയ്ക്കൽ , തോംസൺ ബെന്നി , ജോബിൻ ബാബു , ഷെരീഫ് വാഴപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് ഷോബി തോമസ് , സച്ചിൻ മാത്യു , ലിബിൻ ആലപ്പാട്ട് , ജോബിൻ പറമ്പ , രാജേഷ് കോനായി , റെനീസ്  ജോസഫ് , ഫഹദ് വാഴപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

No comments