ചായ്യോത്ത് മെഡിക്കൽ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു
നീലേശ്വരം:മെഡിക്കൽ വിദ്യാർത്ഥി തൂങ്ങിമരിച്ചു .ചയ്യോം ബസാറിലെ പ്രവാസി പ്രമോദിന്റെയും അജിതയുടെ മകൻ വിഷ്ണു (20) ആണ് മരിച്ചത്.മംഗലാപുരം സ്വകാര്യ കോളജിൽ ലാബ്ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിയാണ് ഇന്നലെ രാത്രി വിട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി നിലയിൽ കണ്ട വിഷ്ണുവിനെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. മൃതദേഹംജില്ലാശുപത്രിയിലേക്ക് മാറ്റി.
മരണകാരണം വൃക്തമല്ല.പയ്യന്നൂർ കവ്വായി സ്വദേശികളായ പ്രമോദ് അഞ്ചു വർഷത്തോളമായി ചയ്യോം ബസാറിലാണ് താമസം. തെക്കടപ്പുറം സ്വദേശിനി അജിതയാണ് മാതാവ്. സഹോദരങ്ങൾ വൈശാഖ്, വിശാൽ (ഇരുവരും വിദ്യാർത്ഥികൾ ) നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.
No comments