കോൽപ്പാലവും കടത്തു തോണിയും ഇനി ഓർമ്മ: വെസ്റ്റ്എളേരി പെരുമ്പട്ട പാലം ഉല്‍ഘാടനത്തിനൊരുങ്ങി
കുന്നുംകൈ : കോൽപ്പാലത്തിനും കടത്തുതോണിക്കുമെല്ലാം വിട നൽകി പെരുമ്പട്ട ഗ്രാമത്തിന് ഇനി ഭീതി കൂടാതെ പുഴകടക്കാം. വെസ്റ്റ് എളേരി, കയ്യൂർ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തേജസ്വിനി പുഴയിലെ പെരുമ്പട്ടയിൽ പാലം ഉല്‍ഘാടനത്തിനൊരുങ്ങിയാതോടെയാണ് പുഴയാൽ അതിരിട്ട രണ്ടു ഗ്രാമങ്ങൾ ഇപ്പോൾ ഒന്നായിത്തീർന്നിരിക്കുന്നത്. പെരുമ്പട്ടയിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് സംസ്ഥാന രൂപീകരണത്തോളംതന്നെ പഴക്കമുണ്ട്. നാലാം പഞ്ചവത്സര പദ്ധതിയിലും 1958 ലെ ചന്ദ്രഭാനു കമ്മീഷൻ റിപ്പോർട്ടിലുമെല്ലാം ഈ പാലത്തിനായുള്ള ശുപാർശയുണ്ടായിരുന്നു.നാലാം പദ്ധതിയിൽ ഇവിടെ പാലവും റോഡും നിർമിക്കാൻ 21 ലക്ഷം രൂപ വകയിരുത്തിയതും ചരിത്രമായി. ഒടുവിൽ കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി 10 കോടി രൂപ ചെലവിൽ ഇവിടെ പാലം നിർമിക്കാൻ നടപടി സ്വീകരിച്ചത്. സമീപ റോഡിനായി സമീപ വാസികളായ എല്‍ കെ മുഹമ്മദ് കുഞ്ഞി, എല്‍ കെ റംല, ടി പി ഹംസ , പെരുമ്പട്ട ജമാഅത്ത് കമ്മിറ്റി എ പി കെ ഖരീം ലക്ഷ്മണന്‍ എന്നിവരാണ് സ്ഥലം സൗജന്യമായി നല്‍കിയത്.പെരുമ്പട്ട പാലത്തിന് 4 സ്പാനുകളിലായി 101.2 മീറ്റർ നീളമുണ്ട് . അനുബന്ധ റോഡുകൾ ഇതിനു പുറമെയും. 11.05 മീറ്ററാണ് റോഡിന്റെ വീതി. ഇതിൽ 7.5 മീറ്റർ വീതിയിലാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള റോഡ്. കാൽനടയാത്രക്കാർക്കായി നടവഴിയുമുണ്ട്. കരയിലും പുഴയിലുമായി 5 തൂണുകളുണ്ട്. സമീപ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. തൂണുകളുടെ പെയിന്റിംഗ് നടപടി നടന്നുവരുന്നു. ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ മഴക്കാലത്ത് പാലത്തിൽകൂടി നാട്ടുകാർക്ക് കാൽനടയാത്രയും വാഹന യാത്രയും സാധ്യമായി.കാര്‍ഷിക വിളകള്‍ക്കും,മലഞ്ചരക്ക് ഉത്പന്നങ്ങള്‍ക്കും പ്രശസ്തമായ പെരുമ്പട്ടയിലെ കര്‍ഷകര്‍ക്ക് ചീമേനി,ചെറുവത്തൂര്‍, നീലേശ്വരം എന്നീ നഗരങ്ങളിലെ മാര്‍ക്കറ്റുകളില്‍ എത്തിച്ചേരുന്നതിന് 7 കിലോമീറ്റര്‍ വരെ അധിക യാത്ര ചെയ്തു വേണം ലക്ഷ്യസ്ഥാനത്ത് എത്താന്‍. ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത് ഒഴിവാകും. കൂടാതെ ഇരുഭാഗത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ഹൈവേ,മലയോര ഹൈവേ എന്നീ റോഡുകളിലേക്കും അതിവേഗം എത്തിച്ചേരാന്‍ പെരുമ്പട്ട പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. കൂടാതെ ചീമേനി എന്‍ജിനിയറിങ് കോളേജ്, പള്ളിപ്പാറ അപ്ളൈഡ് സയന്‍സ് കോളേജ്, കയ്യൂര്‍ ഗവ. ഐ.ടി.ഐ, ചീമേനി ജി.എച്ച്എസ്എസ്, ചീമേനി തുറന്നജയില്‍, എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ. കോളേജ്, ഭീമനടി വനിത ഗവ. ഐ.ടി.ഐ, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഏറെ ഉപകരിക്കും. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇരു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുകയും പുഴയിലെ താൽക്കാലിക കോൽപ്പാലവും കടത്തുതോണിയുമെല്ലാം ഇനി ഓർമമാത്രമാകും.
No comments