മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തിനെതിരെ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മദ്യശാലകള്‍ക്ക് മുന്നില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
മദ്യവില്‍പനശാലകളിലെ ആള്‍ക്കൂട്ടത്തിന് വിലക്കില്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമലംഘകര്‍ക്കെതിരെയും സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ വലിയ ആൾക്കൂട്ടമായിരുന്നു. പ്രദേശത്തെ മറ്റ് ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കാത്തതിനാലും ശനി, ഞായർ ദിവസങ്ങളിൽ അവധി ആയതിനാലും വെള്ളിയാഴ്ച്ചകളിൽ വെള്ളരിക്കുണ്ടിലെ മദ്യശാലയിലേക്ക് ആളുകൾ സാമൂഹ്യ അകലം പോലും പാലിക്കാതെ തടിച്ച് കൂടുന്ന സ്ഥിതിയാണ് ഉള്ളത്. സംസ്ഥാനത്തെ മറ്റ് മദ്യശാലകശക്ക് മുന്നിലും ഈ സ്ഥിതി തുടർന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
No comments