Breaking News

ഇൻ്റർസിറ്റി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുക: ജനകീയ കൂട്ടായ്മ നിൽപ്പ്സമരം നടത്തി


നീലേശ്വരം:ഇൻ്റർ സിറ്റി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കുക, മെമു സർവീസ് മംഗലാപുരം വരെ നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിൽപ് സമരം സംഘടിപ്പിച്ചു. 2018ൽ തന്നെ ഇൻ്റർസിറ്റി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചതായി ജനപ്രതിനിധികൾ അറിയിച്ചിരുന്നെങ്കിലും മൂന്നുവർഷം കഴിഞ്ഞിട്ടും സ്റ്റോപ്പ് യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ടുള്ള സമരപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച നിൽപ്പ് സമരം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി.സുനിൽരാജ് സ്വാഗതവും എ.വി. പദ്മനാഭൻ നന്ദിയും പറഞ്ഞു. ടോംസൺ ടോം, ഗോപിനാഥൻ മുതിരക്കാൽ, സുരേഷ് പാലക്കീൽ, പി.എസ്.പത്മനാഭൻ, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. കണ്ണൂർ -കാസർഗോഡ് ജില്ലകളിൽ ഇൻ്റർ സിറ്റി എക്സ്പ്രസ്സിന് സ്റ്റോപ്പില്ലാത്ത നഗരസഭാ പരിധിയിലുള്ള ഒരേയൊരു റെയിൽവെ സ്റ്റേഷനാണ് നീലേശ്വരം.

No comments