Breaking News

ബംഗളുരു സ്നേഹ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, പൂടംകല്ല് ജിയോ മെഡിക്കൽസിന്റെയും സഹകരണത്തോടെ സ്റ്റാർ മുട്ടോംകടവ് വാട്സ്ആപ്പ് കൂട്ടായ്മ കൊന്നക്കാട് പ്രദേശത്തെ നിർധന രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം നടത്തി

കൊന്നക്കാട്: സ്റ്റാർ മുട്ടോംകടവ് വാട്സ്ആപ്പ് കൂട്ടായ്മ ബംഗളുരു സ്നേഹ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, പൂടംകല്ല് ജിയോ മെഡിക്കൽസിന്റെയും സഹായത്തോടെ കൊന്നക്കാടും പരിസര പ്രദേശത്തുമുള്ള നിർധന രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തി.

ഏകദേശം 40000 രൂപയുടെ മരുന്നാണ് രണ്ട് ദിവസങ്ങളായി വിതരണം ചെയ്തത്.ലോക്ക് ഡൗൺ കാലത്ത് രോഗികൾക്ക് കൈത്താങ്ങായി മാറുവാൻ സ്റ്റാർ മുട്ടംകടവ് വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ട്. ഗുരുതര രോഗത്താൽ വലയുന്ന വരെ സാമ്പത്തികമായി സഹായിക്കാൻ കൂട്ടായ്മ തുടങ്ങിയ പദ്ധതിയിൽ 200 പേര് അംഗത്വം എടുത്തു കഴിഞ്ഞു. കൊന്നക്കാട്ടെ ഒരു ഡയാലിസിസ് രോഗിക്ക് കൂട്ടായ്മയുടെ ആദ്യ സഹായം ഇരുപതിനായിരം രൂപ നൽകിക്കഴിഞ്ഞു. അടുത്ത സഹായം നൽകുവാനുള്ള രോഗിയെ കൂട്ടായ്മ കണ്ടെത്തി കഴിഞ്ഞു. അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായം ഉടനെ കൈമാറും. കൂലിതൊഴിലാളികൾ, ഓട്ടോ ഡ്രൈവർമ്മാർ, സർക്കാർ ജീവനക്കാർ, വിദേശത്ത് ജോലി ചെയ്യുന്നവർ അടക്കം സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള ഗ്രൂപ്പ്‌ അംഗങ്ങൾ ഒറ്റക്കെട്ടായി നിരവധി കാരുണ്യ പ്രവർത്തികൾ നടത്തിയിട്ടുണ്ട്. ദിബാഷ് ജി, വേണു പി.എസ്, റിജോഷ് ജോസ്, രാജൻ എ എം, ഷാജി ജോസഫ് തുടങ്ങി പതിനഞ്ചോളം അഡ്മിൻസ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

No comments