Breaking News

കിനാനൂർ-കരിന്തളം പഞ്ചായത്തിൽ കുമ്പളപള്ളി എ.യു.പി സ്‌കൂളിന് സമീപത്തെ വയലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് കുമ്പളപള്ളിയില്‍ എയുപി സ്‌കൂളിലെ താഴെ ഭാഗത്തായി വയലില്‍ അജ്ഞാത ജഡം കണ്ടെത്തി. നിലേശ്വരം പോലീസ് സ്റ്റേഷനില്‍ നിന്നും സി ഐ ശ്രീഹരി, നിലേശ്വരം എസ് ഐ പ്രേമരാജന്‍ എന്നിവര്‍ സ്ഥലത്തെത്തി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി കെ രവി,കുമ്പളപ്പള്ളി വാര്‍ഡ് മെമ്പര്‍ ബാബു. കെപിസിസി മെമ്പര്‍ അഡ്വക്കേറ്റ് കെ കെ നാരായണന്‍. സിപിഎം പ്രാദേശിക നേതാക്കളായ വരയില്‍ രാജന്‍. രതീഷ് എന്നിവരും സ്ഥലത്തെത്തി.

No comments