Breaking News

കാട്ടാനക്കൂട്ടം കൃഷിനാശം വിതച്ച ബളാൽ പഞ്ചായത്തിലെ അത്തിയടുക്കം പ്രദേശം വൈറ്റ് ആർമി വാട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങൾ സന്ദർശിച്ചു


കൊന്നക്കാട്: കാട്ടാനക്കൂട്ടം കൃഷി നാശം വിതച്ച ബളാൽ പഞ്ചായത്തിലെ അത്തിയടുക്കം പ്രദേശം വൈറ്റ് ആർമി വട്സപ് കൂട്ടായ്മ അംഗങ്ങൾ സന്ദർശിച്ചു. സാമ്പത്തിക പ്രതിസന്ധിയും, കാർഷിക വിളകളുടെ വില തകർച്ചയിലും നട്ടം തിരിയുന്ന കർഷകർക്ക് വന്യ മൃഗങ്ങളുടെ ഉപദ്രവം കൂടിയാകുമ്പോൾ ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. വകുപ്പ് മന്ത്രിക്കും, ഫോറെസ്റ്റ് അധികാരികൾക്കും ഈ വിഷയത്തിൽ നിവേദനം സമർപ്പിക്കുമെന്ന്‌ കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. ബെന്നി എന്ന കർഷകന്റെ വീടിന്റെ 30 മീറ്റർ അരികെ കാട്ടാന കൂട്ടങ്ങൾ എത്തി കൃഷി നശിപ്പിച്ചു എന്നത് കർഷകരിലും ആശങ്ക വർധിപ്പിച്ചു. രതീഷ് ഒന്നാമൻ, ഡാർലിൻ ജോർജ് കടവൻ, ഗോപാലകൃഷ്ണൻ, സിജുകുട്ടൻ, ഷാലറ്റ്, ബാലൻ, ഷംസു എന്നിവർ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.

No comments