Breaking News

നീലേശ്വരം നഗരസഭയുടെ അശാസ്ത്രീയമായ കോവിഡ് പ്രതിരോധ പ്രവർത്തനം പിൻവലിക്കുക ; യുവമോർച്ച


കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിലേശ്വരം നഗരസഭയും ,ജനമൈത്രി പോലിസും ചേർന്ന് മെഗാ  കോവിഡ് ടെസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് പകരം ഒരോ വാർഡ് അടിസ്ഥാനത്തിൽ ഇപ്പോഴും വാക്സിൻ ലഭിക്കാത്തവരെ കണ്ടെത്തി അടിയന്തിര വാക്സിനേഷൻ നടപടി പൂർത്തിയാക്കി രോഗവ്യാപനം തടയാനാണ് ശ്രമിക്കേണ്ടത്, ഇപ്പോഴും ഒരു ഡോസ് വാക്ക്സിൻ ലഭിക്കാത്ത നിരവധി ജനങ്ങൾ നഗരസഭയിൽ ഉണ്ട് ഒന്നാം ഡോസ് ലഭിച്ചിട്ട് 100 ദിവസം കഴിഞ്ഞിട്ട് രണ്ടാം ഡോസിന് വേണ്ടി കാത്ത് നിൽക്കുന്നവരും നിരവധിയാണ് ഇതിനൊന്നും പരിഹാരം കാണാതെ മെഗാ കോവിഡ് ടെസ്റ്റ് നടത്തി ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ നഗരത്തിൽ പ്രവേശിപ്പിക്കില്ല എന്ന തീരുമാനം തികച്ചും അപ്രായോഗികവും നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയവുമാണ്, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ല എന്ന പേര് പറഞ്ഞ് പോലിസ് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിലേക്കാണ് എത്തിചേരുക എന്ന യാഥാർത്യം അധികാരികൾ മനസിലാക്കണം അതു മാത്രമല്ല ദിസവും നെഗറ്റീവ് ടെസ്റ്റ് നടത്തുക എന്നത് ജനങ്ങൾക്ക് വലിയ വെല്ല് വിളിയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് കാലാവധി നിശ്ചയിക്കുക എന്നത് യുക്തിക്ക് നിരക്കുന്നതല്ല ടെസ്റ്റ് ചെയ്തതിന് ശേഷവും രോഗം സ്ഥിതികരിക്കപ്പെടാം അപ്പോൾ ആ സർട്ടിഫിക്കറ്റിന് എന്ത് വാലിഡിറ്റിയാണ് നൽകാൻ കഴിയുക ,അതിനാൽ ഇത്തരം അശാസ്ത്രീയമായ നടപടികളിലൂടെ രോഗ പ്രതിരോധമല്ല മറിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് നഗരാസഭാ ഭരണാധികാരികൾ ചെയ്യുന്നത് ,കേന്ദ്ര സർക്കാർ സൗജന്യ മായി നൽകുന്ന വാക്സിൻ സ്വന്തക്കാർക്കും, പാർട്ടിക്കാർക്കും മറ്റും നൽകി വാക്സിനേഷൻ നയം അട്ടിമറിക്കുന്ന നഗരസഭാ അധികാരികൾ നഗരത്തിെലെ കച്ചവടക്കാർ, ഓട്ടോ -ടാക്സി ,ചുമട്ട് മറ്റ് തൊഴിലാളി കൾ നിത്യവും ജോലിക്ക് പോകുന്ന തൊഴിൽ മേഖലയിലെ ജവനക്കാർ എന്നിവർക്ക് അടിയന്തിരമായി വാക്സിനേഷൻ നൽകാനുള്ള പദ്ധതി ഉടൻ തയ്യാറാക്കണമെന്നും അതിലുടെ രോഗവ്യാപനം തടയാനുള്ള മാർഗ്ഗം ഉണ്ടാക്കണമെന്നും യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് പ്രസ്താവനയിൽ പറഞ്ഞും അല്ലാത്തപക്ഷം ഇത്തരം അശാസ്ത്രിയപരമായ നിക്കങ്ങളെ ചെറുക്കുമെന്നു അധികാരികളെ ഓർമ്മപെടുത്തുന്നു.

No comments