കെഎസ്ഇബി പിലിക്കോട് സെക്ഷനിലെ ലൈൻമാൻ പോസ്റ്റിൽ നിന്നു വീണ് മരിച്ചു
ചെറുവത്തൂര്‍ : കെഎസ്ഇബി പിലിക്കോട് സെക്ഷനിലെ ലൈന്‍മാന്‍ പോസ്റ്റില്‍ നിന്നു വീണ് മരിച്ചു മുണ്ടക്കണ്ടത്തിലെ രാഘവന്റെയും കല്യാണിയുടെയും മകന്‍ ഭരതന്‍(48) ആണ് മരണപെട്ടത്. ഭാര്യ: സവിത (KSFE നീലേശ്വരം). മക്കള്‍: അദ്വിന്‍, ദേവാന്‍ഷാ. സഹോദരങ്ങള്‍: പവിത്രന്‍ (എംപ്ലോയ്‌മെന്റ് ഓഫീസ് കാഞ്ഞങ്ങാട് ) പ്രകാശന്‍ ( കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍കോട് ). ഇന്ന് രാവിലെ കയ്യൂര്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപണിക്കിടെ പോസ്റ്റില്‍ നിന്നും വീഴുകയായിരുന്നു. സഹ പ്രവര്‍ത്തകരും നാട്ടുകാരും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
No comments