കുളിക്കുന്നതിനിടെ കുളിമുറിയിൽ മൊബൈൽ ഫോൺ; യുവതിയുടെ വീഡിയോ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
കല്‍പ്പറ്റ: ജോലി കഴിഞ്ഞ് വന്ന് വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണിയാരം മെറ്റിയാരകുന്നേല്‍ ശരൺ പ്രകാശ് (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. മാനന്തവാടിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി വീട്ടിലെത്തി കുളിക്കുന്നതിനിടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ശരണ്‍പ്രകാശ് ഓടി രക്ഷപ്പെട്ടു.
പരാതിയെ തുടര്‍ന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി നിയമപ്രകാരമാണ് ശരണ്‍ പ്രകാശിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്. മാനന്തവാടി ഗ്രേഡ് എസ് ഐ രവീന്ദ്രൻ, എ എസ് ഐ സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
No comments