Breaking News

മലയോരത്ത് വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകൾക്ക് ആനുപാതികമായി നഷ്്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടും : ഇ ചന്ദ്രശേഖരൻ എം എൽ എ


വന്യമൃഗങ്ങള്‍ നശിക്കുന്ന വിളകള്‍ക്ക് ആനുപാതികമായി നഷ്്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന്   ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. പനത്തടി പഞ്ചായത്തിലെ കാട്ടാന ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു.


സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിശോധിക്കുമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് കാട്ടാന ശല്യം രൂക്ഷമായത്.  ഇതിന് തടയിടാന്‍ നിര്‍മ്മിച്ച ഫെന്‍സിംഗിന്റെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍  വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലകളില്‍  'ഓപ്പറേഷന്‍ ഗജ' പുനരാരംഭിക്കണമെന്നും വന്യമൃഗശല്യത്തിലുടെ കൃഷി നശിക്കുന്ന കര്‍ഷകന് നല്‍കുന്ന സമാശ്വാസ തുക കര്‍ഷകരുമായി ചേര്‍ന്ന് ധാരണയാക്കാനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കാനും ജില്ല കളക്ടര്‍ കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വന്യമൃഗങ്ങളം നേരിടാനായി ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരാളെ ഷൂട്ടര്‍ആയി നിര്‍ദ്ദേശിക്കും. അവര്‍ക്കുള്ള പരിശീലനവും ലൈസന്‍സും ലഭ്യമാക്കുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി.  ഈ പ്രദേശങ്ങളിലെ 54 കുടുംബങ്ങള്‍ കാടിനുള്ളില്‍ കഴിയുന്നവരാണ്. ഇവരെ കാട്ടില്‍ നാട്ടിലെത്തിച്ച് പുരധിവസിപ്പിക്കുന്നതിനുള്ള നടപടി കൂടുതല്‍ പ്രാധാന്യത്തോടെ കാണുമെന്നും കളക്ടര്‍ പറഞ്ഞു. നിലവില്‍ ആറ് കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി മാത്രമാണ് പൂര്‍ത്തീകരിച്ചത്. കര്‍ണ്ണാടക വനമേഖ ഉള്‍പ്പെടുന്ന കാട്ടാനകളെ തുരത്തുന്നതിനായും ജില്ല നേരിടുന്ന  പ്രശ്നം അറിയിക്കുന്നതിനായി കര്‍ണ്ണാടകയുമായി ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

No comments