ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം നവം.14ന് വെള്ളരിക്കുണ്ടിൽ
വെള്ളരിക്കുണ്ട്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം നവം.14ന് വെള്ളരിക്കുണ്ടിൽ വച്ച് നടക്കും. റബ്ബർ ഉൽപാദക സംഘം ഹാളിൽ നടക്കുന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി സാഹിബ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന റേഷൻ വ്യാപാരികളെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിക്കും. സമ്മേളനത്തിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും
No comments