Breaking News

വീടിനുമുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു


മേല്‍പറമ്പ് ജോലിക്കിടെ വീടിനു മുകളില്‍ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. മേല്‍പറമ്പ് കൈനോത്തെ മുന്‍ പ്രവാസി ഭാസ്‌കരനാണ് (വാസു-56) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ദേളിയിലെ വ്യക്തിയുടെ വീടിന് പെയിന്റടിക്കുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ ഉടന്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ മിനി. (അധ്യാപിക ചെമ്പരിക്ക ജിഎല്‍പിസ്‌കൂള്‍). മക്കള്‍ : നിഥുന, ആദിത്. സഹോദരങ്ങള്‍: കൃഷ്ണന്‍ (മുംബൈ), നാരായണി, കുഞ്ഞിരാമന്‍, മാധവി, ശോഭ, സുശീല. 


No comments