കെ.എസ്.ടി.എ ചിറ്റാരിക്കൽ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുന്നുംകൈയിൽ 'എഴുത്തും വരയും' സംഘടിപ്പിച്ചു
കുന്നുംകൈ : കെ എസ് ടി യെ ചിറ്റാരിക്കാൽ ഉപജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ രചന ക്യാമ്പ് എഴുത്തും വരയും ജി എൽ പി എസ് കുന്നുംകൈയിൽ സംഘടിപ്പിച്ചു. മൾട്ടികളർ പോസ്റ്ററുകളും നവമാധ്യമങ്ങളും പ്രചരണ രംഗത്ത് കൂടുതൽ സജീവമായ ഈ കാലത്ത് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു പരിപാടിയാണ് കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ല കമ്മിറ്റി നേതൃത്വം കൊടുത്തത് . ഒരു കൂട്ടം കലാകാരൻമാർ വെളള പേപ്പറിൽ എഴുതിച്ചേർത്ത് തയ്യാറാക്കിയ മനോഹരങ്ങളായ പോസ്റ്ററുകളാണ് ഓരോ വിദ്യാലയത്തിലേക്കും എത്തിക്കാൻ സംഘടന തീരുമാനിച്ചത്. അമ്പതിലേറെ പോസ്‌റ്ററുകളാണ് ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത് . പോസ്റ്റർ രചന ക്യാമ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു . ഉപജില്ലാ പ്രസിഡണ്ട് കെ വസന്തകുമാർ അധ്യക്ഷനായി. പി ബാബുരാജ് , വി കെ റീന , പി ജനാർദ്ദനൻ , പ്രമോദ് കുമാർ എം വി, കെ കരുണാകരൻ, ബിജു എം എസ് , വിനോദ് ദത്ത് , രാഗേഷ് കെ വി എന്നിവർ സംസാരിച്ചു സെക്രട്ടറി എം ബിജു സ്വാഗതവും ട്രഷറർ ഷൈജു നന്ദിയും രേഖപ്പെടുത്തി. ജെ പി ചിറ്റാരിക്കൽ , വിനോദ് ദത്ത് , സാജൻ ബിരിക്കുളം , അനീഷ് ജോൺ , ഉണ്ണികൃഷ്ണൻ എന്നിവരാണ് പോസ്റ്റർ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്.
No comments