Breaking News

നൂറാം വയസിലും കാർഷിക രംഗത്ത് സജീവമായ പരപ്പ നെല്ലിയര കോളനിയിലെ ചാണമൂപ്പനെ ആദരിച്ച് 'മണ്ണിൻ്റെ കാവലാൾ ' കൂട്ടായ്മ


പരപ്പ: 100 വയസ്സ് പിന്നിട്ട നെല്ലിയര കോളനിയിലെ ചാണമുപ്പനെ ആദരിക്കാനായി ബിരിക്കുളത്തെ മികച്ച കാർഷിക കൂട്ടായ്മയായ 'മണ്ണിന്റെ കാവലാൾ ' കാർഷിക കൂട്ടായ്മ അംഗങ്ങൾ പരപ്പ പുലിയംകുളത്തെ ഗോത്ര മുപ്പന്റെ വീട്ടിൽ എത്തി. പഴയകാല ഗോത്ര സംസ്കൃതിയുടെയും കാട്ടുമൃഗങ്ങളോട് പടവെട്ടി കാർഷിക സംസ്‍കാരം വളർത്തിയെടുത്ത ഒരു കാലഘട്ടത്തിൻ്റെ കാർഷിക സംസ്ക്കാരം മൂപ്പൻ പുതുതലമുറയുമായി പങ്കുവച്ചു. കാർഷിക മേഖലയിൽ പഴയകാല കാർഷിക രീതികളും വിത്തുകളും സംരക്ഷിക്കുകയും  അതെല്ലാവരിലേക്കും എത്തിക്കുകയും കാർഷക സംസ്‍കാരവും കലകളും സംരക്ഷിച്ചു പുതിയ തലമുറയെ കൃഷിയിലേക്ക് എത്തിക്കുക എന്നത് മണ്ണിന്റെ കാവലാൾ കൂട്ടായ്മയുടെ ലക്ഷ്യമാണ്.

കൂട്ടായ്മയിലെ അംഗങ്ങളായ ദിപൻ, ഗണേശൻ, ജോസ്, ശശിധരൻ, ശാലിനി, നാസർ തുടങ്ങിയവർ പങ്കെടുത്തു

No comments