ചിറ്റാരിക്കാൽ ഉപജില്ലാ അദ്ധ്യാപക കലാമേള പരപ്പയിൽ സമാപിച്ചു
പരപ്പ: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച കാലാമേള വിവിധ മത്സരങ്ങളോടെ ജി.എച്ച്.എസ്.എസ് പരപ്പയിൽ സമാപിച്ചു. പ്രശസ്ത നാടൻപ്പാട്ട് കലാകാരാനും ഫോക്ക്ലോർ അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറ കലാമേള ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് വസന്തകുമാർ അധ്യക്ഷനായിരുന്നു. പി. എം ശ്രീധരൻ, വിഷ്‌ണു നമ്പൂതിരി,പി ജനാർദ്ദനൻ,
ബിജു എം എന്നിവർ സംസാരിച്ചു.കലാവേദി കൺവീനർ ഷൈജു ബിരിക്കുളം സ്വാഗതവും വിനോദ് ദത്ത് നന്ദിയും പറഞ്ഞു.
മത്സര വിജയികൾ
ലളിതഗാനം (ആൺ ) പി രവി
കവിതാലാപനം (ആൺ )
ദിനേശ് ഇ വി
കവിതാലാപനം (പെൺ )
സ്മിതാ ആനന്ദ്
നാടൻപ്പാട്ട് (ആൺ)
ഷൈജു ബിരിക്കുളം
നാടൻപ്പാട്ട് (പെൺ )
സ്മിതാ ആനന്ദ്
മാപ്പിളപ്പാട്ട് (ആൺ )
ദിനേശ് ഇ വി
മാപ്പിളപ്പാട്ട് (പെൺ )
വീണ എ വി
No comments