മോഫിയ ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ
ഭർതൃവീട്ടിൽ മോഫിയ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട്. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിപ്പിച്ചിരുന്നു. പലതവണ സുഹൈൽ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. സത്രീധനമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മോഫിയ പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മോഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
No comments