Breaking News

പെരിങ്ങോം അഗ്നിരക്ഷാ സേനയ്ക്ക് പാടിയോട്ടുചാൽ ലയൺസ് ക്ലബ് റെസ്ക്യൂ നെറ്റ് നൽകി


പെരിങ്ങോം:  പാടിയോട്ടുചാൽ ലയൺസ് ക്ലബ് പെരിങ്ങോം അഗ്നിരക്ഷാ സേനയ്ക്ക് റെസ്ക്യൂ നെറ്റ് നൽകി. സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ് ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എന്നിവർ സി.പി.ഗോകുൽദാസ് എന്നിവർ പ്രസിഡണ്ട് വി.കെ.ബിജുവിൽ നിന്നും ഏറ്റുവാങ്ങി. ജോർജ്ജ് ജോസഫ് കൊങ്ങോല, ടി.വി.സുജിത്ത് നമ്പ്യാർ, എൻ.വി.വിനു, സുരേഷ് ബാബു, ജോയ് ജോസഫ് എന്നിവർ സംബന്ധിച്ചു.

മാതൃകാപരമായ പ്രവർത്തനം നടത്തിയ  ലയൺസ് ക്ലബ്ബിന് ജീവനക്കാരുടെ നന്ദിയും സ്നേഹവും അറിയിച്ചു.

കിണർ അപകട രക്ഷാപ്രവർത്തനം വേഗത്തിലും സുരക്ഷിതമായും നടത്താൻ റസ്ക്യൂ നെറ്റ് ഏറെ സഹായകരമാണ്.

പെരിങ്ങോം അഗ്നിരക്ഷാ നിലയത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ജീവൻരക്ഷാ ഉപകരണമാണ് റസ്ക്യൂ നെറ്റ്. അത്രയേറെ കിണർ അപകട രക്ഷാപ്രവർത്തനങ്ങളാണ് ഓരോ വർഷവും നടത്തുന്നത്

No comments