റാണിപുരത്തെ മാലിന്യങ്ങൾ ശേഖരിച്ച് പനത്തടി പഞ്ചായത്ത് ഹരിതകർമ്മ സേനാഗംങ്ങൾ
രാജപുരം: പനത്തടി പഞ്ചായത്ത് ഹരിത കർമ്മസേനാഗംങ്ങൾ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ച് വട്ടക്കയം താത്ക്കാലിക സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി. വിനോദ സഞ്ചാര കേന്ദ്രത്തെയും സമീപ പ്രദേശങ്ങളെയും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനങ്ങൾക്ക് ഹരിത കർമ്മസേന പ്രസിഡന്റ് ആലീസ് സെബാസ്റ്റ്യൻ, സെക്രട്ടറി സ്നേഹി ഷാജി എന്നിവർ നേതൃത്വം നല്കി.
No comments