ബളാൽ കുഴിങ്ങാട്ടെ അന്തുക്ക ഇത്തവണയും പുത്തരി സദ്യ വിളമ്പി ജനപ്രതിനിധി കൂടിയായ അബ്ദുൾഖാദർ ഇത്തവണ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷിക ദിനം പുത്തരി ഉത്സവമാക്കി
വെള്ളരിക്കുണ്ട്: പരമ്പരാഗത കൃഷിരീതികൾ മുറതെറ്റാതെ കൊണ്ടു നടക്കുന്ന മലയോരത്തെ ഏക കർഷകനാണ് അബ്ദുൾ ഖാദർ ഇത്തവണബളാൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ്.ഇത്തവണ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷിക ദിനത്തിലാണ് അന്തുക്ക പുത്തരി ഉത്സവം നടത്തിയത്. നാട്ടുകാരേയും ജനപ്രതിനിധികളേയും മതപുരോഹിതരേയും ഉദ്യോഗസ്ഥരേയും ക്ഷണിച്ചാണ് ഇത്തവണയും പുത്തരി സദ്യ വിളമ്പിയത്. വിവിധ മതസ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നവർ എത്തിയപ്പോൾ അത് മത സൗഹാർദ്ദത്തിൻ്റെ വേദി കൂടിയായി മാറി. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, വൈസ് പ്രസിഡണ്ട് രാധാമണി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ,
വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി, മെഡിക്കൽ ഓഫീസർ ഡോ.മനീഷ, കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, മതപുരോഹിതൻ
സൈനുൽ ആബിദ് തങ്ങൾ, കല്ലഞ്ചിറ ജമാഅത്ത് ഖത്തീബ് അബ്ദുൾ ബാസിദ് നിസാമി, കക്കയം ക്ഷേത്രം സെക്രട്ടറി പി.ടി നന്ദകുമാർ, രക്ഷാധികാരി പുഴക്കര കുഞ്ഞിക്കണ്ണൻ,
കനകപ്പള്ളി സെൻ്റ്. മാർട്ടിൻ ചർച്ച് വികാരി പീറ്റർ കനീഷ്, സെൻ്റ്. തോമസ് ചർച്ച് വികാരി ഫാ.ഫ്രാൻസിസ് അടപ്പൂർ,
സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് വി.കെ അസീസ്, ജമാഅത്ത് പ്രസിഡണ്ട് ബഷീർ എൽ.കെ, എസിഎ ലത്തീഫ്, സി.ദാമോദരൻ, സണ്ണി മങ്കയം തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹ്യ മത നേതാക്കൾ പുത്തരി സദ്യയിൽ സംബന്ധിച്ചു.
No comments