ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു
ഇന്ന് രാത്രി മുതല്‍ തുടങ്ങാനിരുന്ന ഓട്ടോ ടാക്‌സി പണിമുക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. നിരക്ക് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തെളിവെടുപ്പ് നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നിരക്ക് വര്‍ധനയില്‍ തീരുമാനം അതിനുശേഷമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
No comments