Breaking News

ചുള്ളിക്കര നന്മമരം ചാരിറ്റി എടക്കടവിലെ നിർധന കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നടത്തി


ചുള്ളിക്കര: നന്മമരം ചാരിറ്റി ചുള്ളിക്കര എടക്കടവിൽ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നടന്നു.

നാസർ ഹാജി സ്വാഗതം പറഞ്ഞു. ചുള്ളിക്കര ജമാഅത്ത് പ്രസിഡന്റ്‌ മൊയ്‌ദു പള്ളിക്കാടത്ത് അധ്യക്ഷത വഹിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. കെ. നാരായണൻ ഉത്ഘാടനം ചെയ്തു. ചുള്ളിക്കര ജമാഅത്ത് ഖത്തീബ് ഹാഫിള് മുഹമ്മദ്‌ ഷഫീഖ് റഹ്മാനി ഭൂമിയുടെ ആധാരവും, ചാരിറ്റി സെക്രട്ടറി ഷെരീഫ് താക്കോൽ ദാനവും നിർവഹിച്ചു.

ബ്ലോക്ക്‌ മെമ്പർ രേഖ, പഞ്ചായത്ത് മെമ്പർമാരായ അജിത്, ഗോപി, പ്രസ്സ് ഫോറം പ്രസിഡന്റ് രവി കൊട്ടോടി, എ. കെ. രാജേന്ദ്രൻ,  നാരായണൻ(സി.പി.എം ) എന്നിവർ സംസാരിച്ചു. കുവൈറ്റ് സാധു സംരക്ഷണ സംഘത്തിന്റെ ജോയിൻ സെക്രട്ടറി ഹനീഫ്പാലായി, സെക്രട്ടറി സുപ്രിം മുഹമ്മദ്കുഞ്ഞി, മജീദ്, കള്ളാർ ജമാഹാത് പ്രസിഡന്റ് സുബൈർ കനിവ് ചാരിറ്റി പ്രസിഡന്റ് സുബൈർ കരിം ,ആലി.പി എ എന്നിവരും അബ്ദുൽ റഹിമാൻ, ഫൈസൽ, സിറാജ്, ഷൌക്കത്ത്, അലിയാർ, ഉനൈസ് എന്നിവർ പ്രവാസ ലോകത്തു നിന്നും ആശംസ അറിയിച്ചു.

No comments