Breaking News

ചിത്താരി ചേറ്റ്കുണ്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ഗുരുതരപരിക്ക്

  


ചിത്താരി ചേറ്റ്കുണ്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മംഗ്‌ളൂരുവിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരപരിക്ക്. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കാറുമായി കൂട്ടിയിടിച്ച് ബൈക്ക് 10 മീറ്റര്‍ ദൂരെ കടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റവര്‍ കാസര്‍കോട് ജില്ലക്കാരല്ലെന്നാണ് പ്രാഥമിക വിവരമെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.

No comments