Breaking News

കോടതി കമ്മീഷന് മുന്നിൽവെച്ച് മധ്യവയസ്‌കൻ യുവതിയെ മഴുകൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചു; തടയാൻ ശ്രമിച്ച അഭിഭാഷകരെ അക്രമിച്ചു


കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെ യുവതിയെ മഴു കൊണ്ട് വെട്ടിതായി പരാതി. പുല്ലൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ കണ്ണന്റെ ഭാര്യ സുശീലയെ(39)യാണ് ആക്രമിക്കപ്പെട്ടത്. കമ്മീഷന്‍ അംഗം അഡ്വ: സാജിദിനെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരനാണ് തന്നെ വെട്ടിയതെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം അന്വേഷിക്കാന്‍ കോടതി രണ്ട് പേരടങ്ങുന്ന അഡ്വക്കേറ്റ് കമ്മീഷനെ നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മീഷനംഗം സ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് തര്‍ക്കം രൂക്ഷമാവുകയും അക്രമത്തില്‍ കലാശിക്കുകയും ചെയ്തത്.


No comments